വീഴ്ച സമ്മതിച്ച് മുഖ്യമന്ത്രി

0

കോവിഡ് വ്യാപനം തടയുന്നതില്‍ സര്‍ക്കാര്‍ സംവിധാനത്തില്‍ വീഴ്ച സമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ ഭാഗത്ത് അലംഭാവം ഉണ്ടായെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇനി ഇത് അനുവദിക്കില്ലെന്നും കര്‍ശന നടപടി എടുക്കുമെന്നും മുന്നറിയിപ്പ് നല്‍കി. കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു പിണറായി വിജയന്‍. ആരോഗ്യമന്ത്രി ഷൈലജയും സെക്രട്ടറി അടക്കമുള്ളവരും പങ്കെടുത്ത ഓണ്‍ലൈന്‍ മീറ്റിംഗിലായിരുന്നു മുഖ്യമന്ത്രിയുടെ കുറ്റസമ്മതം.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാത്ത നിലപാടായിരുന്നു ഇതുവരെ മുഖ്യമന്ത്രി സ്വീകരിച്ചിരുന്നത്. ഇപ്പോള്‍ കോവിഡ് വ്യാപനം ശക്തമാവുകയും പ്രതിദിനം ആയിരത്തില്‍പരം രോഗികള്‍ ഉണ്ടാവുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ നിലപാട്. സര്‍ക്കാര്‍ വീഴ്ചകളെ കുറിച്ച് പ്രതിപക്ഷം ആരോപണം ഉന്നയിക്കുമ്പോള്‍ പ്രതിപക്ഷ നേതാവ് അടക്കമുള്ളവരെ അവഹേളിക്കുകയായിരുന്നു മുഖ്യമന്ത്രി. അതുകൊണ്ട് തന്നെ പിണറായി വിജയന്റെ വാക്കുകള്‍ പ്രതിപക്ഷ ആരോപണം ശരിവെക്കുന്നതാണ്.