ട്രഷറി തട്ടിപ്പ് കേസിലെ പ്രതി ബിജുലാലിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. നോട്ടീസ് നല്‍കാതെയാണ് പിരിച്ചുവിടുന്നത്. തിരുവനന്തപുരം ജില്ലാ കലക്ടറുടെ അക്കൗണ്ടില്‍ നിന്ന് രണ്ട് കോടി രൂപയുടെ വെട്ടിപ്പ് നടത്തിയതിനാണ് സീനിയര്‍ അക്കൗണ്ടന്റ് എം ആര്‍ ബിജുലാലിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത്. സമ്മറി ഡിസ്മിസല്‍ പ്രകാരമാണ് നടപടി.
ഇതോടനുബന്ധിച്ച് വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ കൂട്ടസ്ഥലംമാറ്റം നടത്തി. ബിജുലാലിന്റെ വെട്ടിപ്പ് കണ്ടെത്തിയ ഉദ്യോഗസ്ഥന്‍ ഒഴികെയുള്ളവരെയാണ് സ്ഥലംമാറ്റിയത്.