പൊലീസ് ആസ്ഥാനം അടച്ചു

0

കോവിഡ് ബാധയെ തുടര്‍ന്ന് സംസ്ഥാനത്തെ പൊലീസ് ആസ്ഥാനം രണ്ടു ദിവസത്തേക്ക് അടച്ചു. ആസ്ഥാനത്തെ റിസപ്ഷനിലെ എസ്‌ഐക്ക് കോവിഡ് ബാധിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി. കര്‍ശനമായ അണുനശീകരണം നടത്തി മതിയായ സുരക്ഷ ഒരുക്കിയ ശേഷമാകും തുറക്കുക.

കോവിഡ് ബാധിച്ച് ഇന്ന് ഇടുക്കിയ്ല്‍ ഒരു എസ്‌ഐ മരിച്ചിട്ടുണ്ട്. ഇതോടെ കര്‍ശനമായ നടപടി ക്രമങ്ങള്‍ പാലിക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കി. 50 വയസ്സിന് മുകളില്‍ പ്രായമുള്ളവരെ കോവിഡ് പ്രതിരോധ ചുമതലകള്‍ക്ക് നിയോഗിക്കരുതെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.