തിരുവനന്തപുരം ജില്ലാ കലക്ടറുടെ അക്കൗണ്ടില്‍ നിന്ന് പണം തട്ടി. രണ്ടു കോടി രൂപയാണ് ട്രഷറി ഉദ്യോഗസ്ഥന്‍ തട്ടിയത്. വഞ്ചിയൂര്‍ സബ് ട്രഷറിയിലെ അക്കൗണ്ടിലാണ് തിരിമറി നടന്നത്. സര്ഡവീസിന്‍ നിന്ന് പിരിഞ്ഞ ഉദ്യോഗസ്ഥന്റെ യൂസര്‍ നെയിം, പാസ്വേര്‍ഡ് എന്നിവ ഉപയോഗിച്ചാണ് തട്ടിപ്പ് നടന്നത്. സബ് ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റാണ് രണ്ടു കോടി രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത്. തട്ടിപ്പിന് പിന്നില്‍ കൂടുതല്‍ പേരുണ്ടോ എന്നും സമാന രീതിയല്‍ തട്ടിപ്പ് വെറെയും നടന്നിട്ടുണ്ടോ എന്നും പരിശോധിക്കുമെന്ന് ട്രഷറി ഡയറക്ടര്‍ പറഞ്ഞു. പൊലീസിലും ഉടന്‍ പരാതി നല്‍കും.