മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്‍ അന്തരിച്ചു. 85 വയസ്സായിരുന്നു. മുതിര്‍ന്ന ബിജെപി നേതാവാണ്. ശ്വാസകോശ രോഗവും മൂത്രതടസ്സവും മൂലം ലഖ്‌നൗവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗം മൂര്‍ഛിച്ചതോടെ വെന്റിലേറ്ററിലേക്ക് മാറ്റി.
ഉത്തര്‍പ്രദേശിലെ പ്രമുഖ ബിജെപി നേതാവായ ലാല്‍ജി കല്യാണ്‍സിംഗ്, മായാവതി എന്നിവരുടെ മന്ത്രിസഭകളില്‍ അംഗമായിരുന്നു. യുപി നിയമസഭയില്‍ പ്രതിപക്ഷ നേതാവുമായിരുന്നു. മൂന്ന് മക്കളുണ്ട്.