കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ശക്തമായി നടക്കുന്ന തിരുവനന്തപുരത്ത് പ്രഹരമായി വിദ്യാര്‍ഥികള്‍ക്ക് രോഗം. കീം പരീക്ഷ എഴുതിയ രണ്ടു വിദ്യാര്‍ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
കരമനയില്‍ പരീക്ഷ എഴുതിയ കരകുളം സ്വദേശിക്കും തൈക്കാട് എഴുതിയ പൊഴിയൂര്‍ സ്വദേശിക്കുമാണ് രോഗം. ഇതോടെ തലസ്ഥാനത്ത് ആശങ്കയേറി. ഇവരുടെ കൂടെ പരീക്ഷ എഴുതിയ വിദ്യാര്‍ഥികളെ മുഴുവന്‍ നിരീക്ഷണത്തിലാക്കാനാണ് നീക്കം. ട്രിപ്പിള്‍ ലോക്ക് ഡൗണിനിടെ തിരുവനന്തപുരത്ത് പരീക്ഷ നടത്തിയത് ഏറെ വിവാദമായിരുന്നു. കേന്ദ്രമന്ത്രി വി മുരളീധരന്‍ അടക്കമുള്ളവരും ഇതിനെ എതിര്‍ത്തിരുന്നു. എന്നാല്‍ എസ്എസ്എല്‍സി പരീക്ഷ നടത്തിയ പോലെ ഇതും നടത്താനാകും എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതീക്ഷ.