ലോകത്തിന് പ്രതീക്ഷയായി കോവിഡ് വാക്‌സിന്‍ പരീക്ഷണ ഫലം. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ച കോവിഡ് വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരമെന്ന് റിപ്പോര്‍ട്ട്. കൊറോണ വൈറസിനെതിരെ ശരീരം പ്രതിരോധം ആര്‍ജിച്ചതായി പരീക്ഷണത്തില്‍ തെളിഞ്ഞതായാണ് ബിബിസി റിപ്പോര്‍ട്ട്.
പരീക്ഷണം നടത്തിയ 1077 പേരിലും വിജയകരമാണെന്നാണ് വിവരം. വൈറസിനെതിരായ ആന്റിബോഡി ശരീരം ഉത്പാദിപ്പിച്ചു എന്നുമാണ് റിപ്പോര്‍ട്ടുകള്‍. ChAdOx1 nCoV-19 എന്നാണ് വാക്‌സിന് തല്‍ക്കാലം നല്‍കിയ പേര്. ഇതുവരെയുള്ള പരീക്ഷണങ്ങള്‍ വിജയകരമാണെങ്കിലും ഇനിയും പഠനങ്ങള്‍ ആവശ്യമാണ്. എന്നാല്‍ ഇതിനകം തന്നെ ഒരു കോടി ഡോസുകള്‍ ബ്രിട്ടന്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്.