സമ്പര്‍ക്ക വ്യാപനത്തില്‍ ആശങ്ക

0

794 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 794 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 519 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഇവരില്‍ 24 പേരുടെ ഉറവിടം വ്യക്തമല്ല. ഇത് ആശങ്ക വര്‍ധിപ്പിക്കുന്നു. 245 പേര്‍ക്ക് രോഗമുക്തി ഉണ്ടായി. എറണാകുളം ജില്ലയില്‍ 16ന് മരിച്ച സിസ്റ്റര്‍ ക്ലെയറിന്റെ പരിശോധന ഫലം പോസിറ്റീവായി.

തിരുവനന്തപുരം ജില്ലയില്‍ രോഗികളുടെ എണ്ണം രണ്ടായിരം കടന്നു. ഇന്ന് 182 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതില്‍ 170 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗ വ്യാപനം.

ഇന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗബാധ ഉണ്ടായി. 15 പേര്‍ക്ക് . കൂടാതെ 2 ബിഎസ്എഫ് ജവാന്മാര്‍ക്കും 4 കെഎസ് സി ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

സംസ്ഥാനത്ത് നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ -7611
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ -871

ഇന്നത്തെ രോഗികളില്‍ 148 പേര്‍ വിദേശത്ത് നിന്നും 105 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.

ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്

തിരുവനന്തപുരം -182
കോഴിക്കോട് -92
കൊല്ലം -79
എറണാകുളം -72
ആലപ്പുഴ – 53
മലപ്പുറം -50
പാലക്കാട് -49
കണ്ണൂര്‍ -48
കോട്ടയം -46
തൃശൂര്‍ -42
കാസര്‍കോട് -28
വയനാട് -26
ഇടുക്കി -24
പത്തനംതിട്ട -3

പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ -20
ആകെ ഹോട്ട്‌സ്‌പോട്ടുകള്‍ -337