കോവിഡ് വ്യാപനം ശക്തമായ പട്ടാമ്പി താലൂക്കിലും നെല്ലായ പഞ്ചായത്തിലും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. പട്ടാമ്പി മീന്‍ മാര്‍ക്കറ്റില്‍ നിന്ന് കോവിഡ് നിരവധി പേരിലേക്ക് വ്യാപിച്ചിരുന്നു. ഇതോടെ ഈ മേഖലയിലെ സ്ഥിതി അതീവ ഗുരുതരമായിരിക്കുകയാണ്. രോഗ നിയന്ത്രണത്തിന് ശക്തമായ നടപടി അനിവാര്യമാണെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു.
ലൈസന്‍സ് റദ്ദാക്കി
ഇതിനിടെ തിരുവനന്തപുരത്ത് രണ്ട് പ്രമുഖ സ്ഥാപനങ്ങളുടെ ലൈസന്‍സ് കോര്‍പ്പറേഷന്‍ റദ്ദാക്കി. നഗരത്തിലെ പോത്തീസ്, രാമചന്ദ്ര എന്നീ സ്ഥാപനങ്ങളുടെ ലൈസന്‍സാണ് കോര്‍പ്പറേഷന്‍ റദ്ദാക്കിയത്. ഈ സ്ഥാപനങ്ങളുടെ ഹൈപ്പര്‍ മാര്‍ക്കറ്റുകളുടെയും ലൈസന്‍സ് റദ്ദാക്കിയത്. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനാണ് നടപടി. ഇവിടെ നിന്ന് നിരവധി പേര്‍ക്കാണ് രോഗം ബാധിച്ചത്.