കോവിഡ് ബാധിച്ച് ഒരു മരണം കൂടി. ചക്കുപള്ളം ചിറ്റാമ്പാറയില്‍ തങ്കരാജ് ആണ് മരിച്ചത്. 60 വയസ്സായിരുന്നു. ഇടുക്കി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. സംസ്ഥാനത്തെ കോവിഡ് മരണം ഇതോടെ 43 ആയി.
ഗൂഡല്ലൂരില്‍ നിന്ന് വന്നതായിരുന്നു തങ്കരാജ്. ഭാര്യയും മരുമകളും കൂടെ ഉണ്ടായിരുന്നു. മരുമകള്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.