കൊടും കുറ്റവാളി വികാസ് ദുബൈയ്ക്ക് ജാമ്യം കിട്ടിയത് ഞെട്ടിപ്പിക്കുന്നതെന്ന് സുപ്രീംേേകാടതി ചീഫ് ജസ്റ്റീസ് എസ് എ ബോബ്‌ഡെ. വ്യവസ്ഥയുടെ പരാജമാണിത്. ഇത്രയധികം കേസുകളില്‍ പ്രതിയായ ഒരാള്‍ക്ക് എങ്ങനെയാണ് ജാമ്യം ലഭിച്ചതെന്ന് പരിശോധിക്കും. ഉത്തര്‍പ്രദേശില്‍ കുറ്റവാളിയായ വികാസ് ദുബൈ പൊലീസ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
സിബിഐ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. നിരവധി കേസുകളില്‍ പ്രതിയായ വികാസ് ദുബൈ ഡിവൈഎസ്പി അടക്കമുള്ള എട്ട് പൊലീസ് ഉദ്യോഗസ്ഥരെ വെടിവെച്ച് കൊന്നിരുന്നു. ഇതും കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
വികാസ് ദുബൈ കൊലപാതകം അന്വേഷണ സമിതിയില്‍ മുന്‍ സുപ്രീംകോടതി ജഡ്ജിയേയും വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനേയും നിയമിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. സുപ്രീംകോടതി നിര്‍ദേശം അനുസരിക്കുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറിയിച്ചു.