പ്രതീക്ഷയോടെ ലോകം

0

കോവിഡ് മഹാമാരിക്ക് എതിരെയുള്ള പോരാട്ടത്തില്‍ ഏറെ പ്രതീക്ഷയുള്ള ദിനമാണിന്ന്. ലണ്ടനിലെ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും അസ്ട്രാസെനക ഫാര്‍മസ്യൂട്ടിക്കല്‍സും സംയുക്തമായി വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന്റെ പ്രാഥമിക പരീക്ഷണ ഫലം ഇന്ന് പ്രസിദ്ധീകരിക്കും.

നിലവില്‍ ബ്രസീലില്‍ മൂന്നാംഘട്ട പരീക്ഷണത്തിലാണ് വാക്‌സിന്‍. മികച്ച ഫലങ്ങളാണ് ഇതുവരെ പുറത്തു വന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ദി ലാന്‍സെറ്റ് മെഡിക്കല്‍ ജേര്‍ണലിലാവും പരീക്ഷണ ഫലം പ്രസിദ്ധീകരിക്കുക. എന്നാല്‍ വാക്‌സിന്‍ എന്ന് വിപണിയില്‍ ലഭ്യമാവുമെന്ന് പറയാനാവില്ലെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. സെപ്തംബര്‍ അവസാനം ആകും എന്നാണ് ഇപ്പോഴത്തെ പ്രതീക്ഷ.