ആറ് ലക്ഷം കടന്ന് മരണം

0

കോവിഡ് ബാധിച്ച് മരണം ലോകത്ത് ആറ് ലക്ഷം കടന്നു. 6,08,539 ആണ് നിലവിലെ മരണ കണക്ക്. രോഗികളുടെ എണ്ണം നിയന്ത്രണമില്ലാതെ ഉയരുകയാണ്. ഒന്നര കോടിയോളമായി രോഗികളുടെ എണ്ണം. 1,46,33,037.

ദക്ഷിണാഫ്രിക്കയിലാണ് കോവിഡ് വ്യാപനത്തിന്റെ പുതിയ ആശങ്ക വരുന്നത്. അമേരിക്ക, ബ്രസീല്‍, ഇന്നീ രാജ്യങ്ങള്‍ തന്നെയാണ് രോഗികളുടെ എണ്ണത്തില്‍ മുന്നില്‍. അമേരിക്കയില്‍ 39 ലക്ഷത്തോളം പേര്‍ രോഗികളായപ്പോള്‍ ബ്രസീലില്‍ 21 ലക്ഷത്തോളമായി.

ഇന്ത്യയില്‍ രോഗികള്‍ 11 ലക്ഷം കടന്നു. മരണം 27,497 ആണ്. കേരളത്തിലും രോഗികളുടെ എണ്ണം ഉയരുകയാണ്. 12,480 രോഗികളാണ് നിലവിലെ കണക്ക്. മരണം 42 ആയി.