കേരള പൊലീസും അന്വേഷിക്കണം

0

തിരുവനന്തപുരം കോണ്‍സുലേറ്റ് സ്വര്‍ണക്കടത്ത് കേസില്‍ കേരള പൊലീസും കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ ആവശ്യം ഉന്നയിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കത്ത് നല്‍കി. മുഖ്യമന്ത്രിയുടെ ഓഫീസിനെയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണം എന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

എന്‍ഐഎ അന്വേഷണത്തില്‍ വരാത്ത സംസ്ഥാനത്തെ വിഷയങ്ങളാണ് കേരള പൊലീസ് അന്വേഷിക്കേണ്ടത്. വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്വപ്‌ന സുരേഷ്‌കുമാര്‍ ജോലി നേടിയത്, ഔദ്യോഗിക വാഹനങ്ങള്‍ ഉപയോഗിച്ച് നടത്തിയ കള്ളക്കടത്ത്, സര്‍ക്കാര്‍ എംബ്ലം പതിപ്പിച്ച വിസിറ്റിംഗ് കാര്‍ഡ് ഉപയോഗിക്കല്‍, മുഖ്യമന്ത്രിയുടെ ഓഫീസിലെ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് തുടങ്ങിയ കാര്യങ്ങളെല്ലാം അന്വേഷിക്കണമെന്നും ഡിജിപിക്ക് നല്‍കിയ കത്തില്‍ പറയുന്നു.