സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 28 ആയി. ഇന്ന് ഒരു മരണം കൂടി. തിരുവനന്തപുരം പൂന്തുറയില്‍ മാണിക്യവിളാകം സ്വദേശിയായ സെയ്ഫുദ്ദീനാണ് മരിച്ചത്. 63 വയസ്സായിരുന്നു.
അതിതീവ്ര മേഖലയായി പ്രഖ്യാപിച്ച പൂന്തുറയിലെ ആദ്യ കോവിഡ് മരണമാണ് സെയ്ഫുദ്ദീനിന്റെത്. ഇന്ന് രാവിലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലായിരുന്നു മരണം. പ്രമേഹ വൃക്ക രോഗ ബാധിതനായിരുന്നു. നേരത്തെ പൂന്തുറയില്‍ കോവിഡ് സ്ഥിരീകരിച്ച മെഡിക്കല്‍ റെപ്രസന്ററ്റീവിന്റെ അച്ഛനാണ്. സെയ്ഫുദ്ദീനിന്റെ മറ്റൊരു മകനും രോഗം സ്ഥിരീകരിച്ചിരുന്നു.