മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന എ ശിവശങ്കറും അന്വേഷണ പരിധിയില്‍. തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റ് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതിയെന്ന് കരുതുന്ന സ്വപ്‌ന സുരേഷുമായി വലിയ അടുപ്പം ഉള്ളയാളാണ് ശിവശങ്കര്‍.
അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ വൈകീട്ട് കസ്റ്റംസ് സംഘം ശിവശങ്കറിന്റെ തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍ പരിശോധന നടത്തി. സെക്രട്ടറിയറ്റിന് തൊട്ടടുത്ത് നബാര്‍ഡ് ഓഫീസിന് സമീപമുള്ള ഫ്‌ലാറ്റിലായിരുന്നു പരിശോധന. നാലാം നിലയിലാണ് ശിവശങ്കറിന്റെ ഫ്‌ളാറ്റ്. അദ്ദേഹം പരിശോധന സമയത്ത് ഉണ്ടായിരുന്നില്ല.
ഈ ഫ്‌ളാറ്റ് നേരത്തെയും വിവാദത്തിലായിരുന്നു. റീബില്‍ഡ് കേരളയ്ക്ക് വേണ്ടി വലിയ വാടക കൊടുത്ത് ഇവിടെ ഓഫീസ് തുടങ്ങിയത് വിവാദമായിരുന്നു. സെക്രട്ടറിയറ്റില്‍ സ്ഥലം ഉള്ളപ്പോഴായിരുന്നു ഇത്. പക്ഷേ ഇതിനേയും ന്യായീകരിക്കുകയായിരുന്നു സംസ്ഥാന സര്‍ക്കാര്‍. ഈ ഫ്‌ളാറ്റില്‍ വെച്ചാണ് സ്വര്‍ണകള്ളക്കടത്തിന്റെ ഗൂഡാലോചന നടന്നത് എന്നാണ് അന്വേഷണ സംഘം കരുതുന്നത്.