മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനമാകെ ഇന്നും വലിയ പ്രതിഷേധങ്ങള്‍. കൊല്ലത്തും പത്തനംതിട്ട അടൂരും പൊലീസ് ലാത്തിച്ചാര്‍ജും ജലപീരങ്കിയും പ്രയോഗിച്ചു.
അടൂരില്‍ യൂവമോര്‍ച്ചയുടെ മാര്‍ച്ചിന് നേരെ നടത്തിയ ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ജില്ലാ പ്രസിഡണ്ടിന്റെ തലക്കാണ് പരിക്ക്. അധികം പേര്‍ക്കും തലക്കാണ് പരിക്ക്. പൊലീസ് മനപ്പൂര്‍വം തല തല്ലിപൊളിച്ച് സമരം അടിച്ചമര്‍ത്താനാണ് ശ്രമമെന്നാണ് ആരോപണം.
കൊല്ലത്ത് കലക്ടറേറ്റ് മാര്‍ച്ച് നടത്തിയ കെഎസ് യു പ്രവര്‍ത്തകര്‍ക്ക് നേരെയും പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. ലാത്തി വീശി പ്രവര്‍ത്തകരെ ഓടിച്ചെങ്കിലും മടങ്ങിവന്ന് മുദ്രാവാക്യം വിളിക്കുകയാണ് കെഎസ് യുക്കാര്‍.
കോഴിക്കോട് ബിജെപി. പി കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിന്റെ മിക്ക ജില്ലകളിലും അതിശക്തമായ പ്രക്ഷോഭങ്ങളാണ് മുഖ്യമന്ത്രിക്കെതിരെ നടക്കുന്നത്.