വികാസ് ദുബൈ പിടിയില്‍

0

കൊടും കുറ്റവാളി വികാസ് ദുബൈ പിടിയിലായി. ഡിവൈഎസ്പി അടക്കം 8 പൊലീസുകാരെ വധിച്ച് രക്ഷപ്പെട്ട വികാസിനെ മധ്യപ്രദേശില്‍ നിന്നാണ് പിടികൂടിയത്. ഉജ്ജയിന്‍ മഹാകാള്‍ ക്ഷേത്രത്തില്‍ നിന്നാണ് ഇന്ന് പുലര്‍ച്ചെ പിടിയിലായത്.

ഇയാളുടെ അടുത്ത രണ്ട് അനുയായികളെ ഇന്ന് പുലര്‍ച്ചെ ഏറ്റുമുട്ടലില്‍ പൊലീസ് വധിച്ചിരുന്നു. ക്ഷേത്രപരിസരത്ത് വികാസ് ദുബൈ എത്തിയപ്പോള്‍ തിരിച്ചറിഞ്ഞ ജീവനക്കാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇയാളെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി.