ഇന്ത്യയില്‍ കോവിഡ് വ്യാപനം തുടരുന്നു. രോഗികളുടെ എണ്ണം കുതിക്കുകയാണ്. രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ ഏഴര ലക്ഷം എത്തുന്നു. 7,67,296. ഇപ്പോള്‍ ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 2,69,789 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 24,879 പുതിയ രോഗികള്‍ ഉണ്ടായി.
ആശ്വാസമായുള്ളത് രോഗമുക്തിയുടെ നിരക്കാണ്. 62.08 ആണ് രോഗമുക്തി നിരക്ക്. മഹാരാഷ്ട്രയും തമിഴ്‌നാടും ഡല്‍ഹിയും തന്നെയാണ് മുന്നില്‍. ലോകത്ത് രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്കയാണ് ഒന്നാമത്. ബ്രസീല്‍ രണ്ടാമതും.