തിരുവനന്തപുരം പൂന്തുറ തീരമേഖലയില്‍ 3 വാര്‍ഡുകളെ ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകളാക്കി. 5 സോണുകള്‍ ബഫര്‍ സോണുകളായും ജില്ലാ കലക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു.
പൂന്തുറ, മാണിക്യവിളാകം, പുത്തന്‍പള്ളി വാര്‍ഡുകളാണ് ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകള്‍. വള്ളക്കടവ്, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, വലിയതുറ, മുട്ടത്തറ വാര്‍ഡുളാണ് ബഫര്‍ സോണുകള്‍. ഇവിടങ്ങളില്‍ രാവിലെ 7 മുതല്‍ 11 വരെ അത്യാവശ്യ സാധനങ്ങള്‍ക്കുള്ള കടകള്‍ തുറക്കാം. 5 കിലോ സൗജന്യ അരി അടുത്തുള്ള റേഷന്‍ കടകളില്‍ നിന്ന് വാങ്ങാം. ഇന്ന് പൂജ്യം മുതല്‍ മൂന്ന് അടക്കമുള്ള നമ്പറുകളില്‍ അവസാനിക്കുന്ന കാര്‍ഡുകാര്‍ക്ക് അരി ലഭിക്കും. നാളെ 4 മുതല്‍ 6 വരെയുള്ളവര്‍ക്കുമാണ്. 11ന് 7 മുതല്‍ 9 വരെ അവസാനിക്കുന്ന കാര്‍ഡുകാര്‍ക്ക് അരി ലഭിക്കും.
പൊതുജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങാന്‍ പാടില്ല. കടലില്‍ മീന്‍ പിടിക്കാനും പോകരുത്. കര്‍ശന സുരക്ഷ ഒരുക്കാന്‍ പൊലീസിന് നിര്‍ദേശ നല്‍കിയിട്ടുണ്ട്. കടലില്‍ കോസ്റ്റ് ഗാര്‍ഡും കോസ്റ്റല്‍ പൊലീസും ജാഗ്രത പാലിക്കും.