സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ ഇടപെടൽ വ്യക്തമായതിനാൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണം എന്നാവശ്യപ്പെട്ട് ബിജെപി പ്രത്യക്ഷ സമരത്തിലേക്ക്. വരും ദിവസങ്ങളിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് സമരം ശക്തമാക്കാനാണ് ബിജെപി തീരുമാനം.
ബുധനാഴ്ച ജില്ലാ കേന്ദ്രങ്ങളിലും വ്യാഴാഴ്ച നിയോജക മണ്ഡലം കേന്ദ്രങ്ങളിലും ആയിരിക്കും പ്രതിഷേധം. 10-ാം തീയതി പഞ്ചായത്തുതലത്തിലും 11 ന് വാർഡ് തലത്തിലും പ്രതിഷേധ പരിപാടികൾ നടത്തുമെന്ന് ബിജെപി സംസ്ഥാന കമ്മിറ്റി അറിയിച്ചു.