സംസ്ഥാനത്ത് ഇന്ന് 272 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി. ഇവരില്‍ 157 പേര്‍ വിദേശത്ത് നിന്നും 38 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. സമ്പര്‍ക്കം മൂലം 68 പേരുണ്ട്. ഇതില്‍ ഉറവിടം അറിയാത്ത 15 പേരുണ്ട് എന്നത് ആശങ്ക കൂട്ടുന്നു. ഇന്ന് രോഗമുക്തി 111 പേര്‍ക്കാണ്.
ഇന്നത്തെ രോഗികളില്‍ നാല് പേര്‍ ആലപ്പുഴയില്‍ ഐടിബിപി ഉദ്യോഗസ്ഥരാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗബാധയുണ്ട്. 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരത്ത് എ ആര്‍ ക്യാമ്പിലെ ഒരു പൊലീസുകാരന് കൂടി രോഗം ബാധിച്ചു. ഇതുവരെ 66 സിഐഎസ്എഫ്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
നഗരങ്ങളില്‍ രോഗവ്യാപന സാധ്യത കൂടുതല്‍. കൊച്ചിയില്‍ ആശങ്ക കൂടുതലാണ്. അതിനാല്‍ ഇവിടെ പരിശോധന കൂട്ടാനാണ് തീരുമാനം. തീരമേഖലകളില്‍ കൂടുതല്‍ ശ്രദ്ധ വേണം
ആശുപത്രികളില്‍ ചികിത്സ നിഷേധിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്.
ഇത് ആരോഗ്യമേഖലയുടെ എത്തിക്‌സിന് തന്നെ എതിരാണ്.
തിരുവനന്തപുരം 54
കൊല്ലം 11
കോട്ടയം 3
പത്തനംതിട്ട 12
ഇടുക്കി 1
ആലപ്പുഴ 18
എറണാകുളം 21
തൃശൂര്‍ 10
പാലക്കാട് 29
മലപ്പുറം 63
കോഴിക്കോട് 15
വയനാട് 3
കണ്ണൂര്‍ 19
കാസര്‍കോട് 13
ആകെ ഹോട്ട്‌സ്‌പോട്ടുകള്‍ 169
ഇന്ന് ഹോട്ട്‌സ്‌പോട്ടുകള്‍ 18
നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമായി നടപ്പാക്കേണ്ടതിന്റെ ആവശ്യകതയാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സമ്പര്‍ക്ക വ്യാപനം അതീവ ഗുരുതരമാണ്. രോഗികളുമായി പാലിക്കേണ്ട അകല്‍ച്ച, ആവശ്യമായ സുരക്ഷ പാലിക്കാത്തത് തുടങ്ങിയവയെല്ലാം രോഗ വ്യാപനത്തിന് കാരണമാണ്. ചെറിയ അശ്രദ്ധ പോലും ഒഴിവാക്കണം.