നിയമനത്തിന് പിന്നില്‍ മകള്‍

0

സ്വപ്‌ന സുരേഷിന്റെ ഐടി വകുപ്പിലെ നിയമനത്തിന് പിന്നില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ സ്വാധീനമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍. സ്വപ്നയെ കൊണ്ടുവന്നത് പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സാണ്. ഇതൊന്നും മുഖ്യമന്ത്രി അറിയാതെ നടക്കില്ല. മുഖ്യമന്ത്രിക്കും കൂട്ടാളികള്‍ക്കും ഇക്കാര്യത്തില്‍ കൈകഴുകാനാകില്ല.

കഴിഞ്ഞ 3 വര്‍ഷത്തിലാണ് ഏറ്റവും കൂടുതല്‍ കള്ളക്കടത്ത് നടത്തിയത്. പിണറായി സര്‍ക്കാരിന് നിയന്ത്രണമുള്ള കണ്ണൂര്‍ കേന്ദ്രീകരിച്ചാണ് കള്ളക്കടത്ത് ഏറെയും നടന്നത്. സ്വപ്ന ലോകത്ത് ഇരുന്ന് സ്വപ്‌ന നായികമാരെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. ധാര്‍മികതയുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവെക്കണം.

കേരളം കണ്ട ഏറ്റവും വലിയ കള്ളക്കടത്താണിത്. കൂടുതല്‍ ഉന്നതരുടെ പങ്ക് അടുത്ത ദിവസങ്ങളില്‍ പുറത്ത് വരുമെന്നും ബെന്നി ബഹനാന്‍ പറഞ്ഞു..