മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം

0

തനിക്ക് ഒന്നും അറിയില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വര്‍ഷങ്ങളായി പിണറായി വിജയന് സ്വപ്‌ന സുരേഷിനെ അറിയാം.

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം ശിവശങ്കറിനെ മാറ്റുകയും ഐടി സെക്രട്ടറിയായി തുടരാന്‍ അനുവദിക്കുകയും ചെയ്യുന്നതിലെ യുക്തി എന്താണ്. ശിവശങ്കറിനെ പെട്ടെന്ന് കൈവിടാന്‍ പറ്റാത്തതുകൊണ്ടാണ്. പിണറായിയുടെ മകളുടെ ഐടി സ്ഥാപനവുമായി ബന്ധപ്പെട്ട് നടക്കുന്ന കാര്യങ്ങള്‍ ശിവശങ്കറിന് അറിയാം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന അഴിമതികളും മറ്റും ശിവശങ്കറിന് അറിയാമെന്നതും പിണറായിയെ ഭയപ്പെടുത്തുന്നു.

സ്വ്പന സുരേഷ് സംസ്ഥാന സര്‍ക്കാരിന്റെ ചടങ്ങുകളിലെ സ്ഥിരം സാന്നിധ്യമാണ്. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനുമായും സ്വപ്നയെ അറിയാം. സിപിഎമ്മിന്റെ പല എംഎല്‍എമാര്‍ക്കും ഉന്നത നേതാക്കള്‍ക്കും സ്വപ്നയെ നല്ല പോലെ അറിയാം.

ഞാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ അവമതിപ്പെടുത്തുന്നു എന്നാണ് ഇന്നലെ മുഖ്യമന്ത്രി പറഞ്ഞത്. ഞാന്‍ പറഞ്ഞത് തെറ്റാണെങ്കില്‍ എന്തിനാണ് ശിവശങ്കറിനെ മാറ്റിയതെന്നും കെ സുരേന്ദ്രന്‍ കോഴിക്കോട് പറഞ്ഞു.