ശിവശങ്കരന്‍ ഔട്ട്

0

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ നടപടിയുമായി മുഖ്യമന്ത്രി. കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ അടുപ്പക്കാരനായ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരനെ മാറ്റി.തന്റെ ഓഫീസിനെ പ്രതികൂട്ടില്‍ നിര്‍ത്തിയതില്‍ കടുത്ത രോഷത്തിലാണ് പിണറായി വിജയന്‍.

പിണറായിയുടെ ഏറ്റവും വിശ്വസ്തനായ ഐഎഎസ് ഉദ്യോഗസ്ഥനായാണ് എം ശിവശങ്കരന്‍. ഐടി സെക്രട്ടറി കൂടിയായ അദ്ദേഹത്തിനായിരുന്നു സംസ്ഥാന ഭരണത്തിന്റെ നേതൃത്വം. പകരക്കാരനായി വരുന്നത് മുന്‍ കണ്ണൂര്‍ ജില്ലാ കലക്ടറായിരുന്ന മിര്‍ മുഹമ്മദാണ്. താരതമ്യേന ജൂനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് മിര്‍.

സ്പ്രിംഗ്‌ളര്‍ വിവാദത്തില്‍ പെട്ട ശിവശങ്കറിനെ ഏരെ പണിപ്പെട്ടാണ് മുഖ്യമന്ത്രി സംരക്ഷിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് നീക്കിയെങ്കിലും ഐടി സെക്രട്ടറി സ്ഥാനത്ത് തല്‍ക്കാലം ശിവശങ്കരന്‍ തുടരും.