അറിയില്ലെന്ന് മുഖ്യമന്ത്രി

0

തിരുവനന്തപുരം കള്ളക്കടത്ത് കേസിലെ മുഖ്യ പ്രതിയെന്ന് സംശയിക്കുന്ന സ്വപ്‌ന സുരേഷിന്റെ നിയമനത്തെ കുറിച്ച് തനിക്ക് അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഐടി വകുപ്പില്‍ സുപ്രധാന തസ്തികയില്‍ സ്വപ്നക്ക് നിയമനം ലഭിച്ചത് തന്റെ അറിവോടെയല്ല. കേസില്‍ നിന്ന് പങ്കുള്ളവരാരും രക്ഷപ്പെടില്ലെന്നാണ് വിശ്വാസം. അന്വേഷണത്തിന് സംസ്ഥാനത്തിന്റെ സഹായം ഉണ്ടാകും. ഇത്ര വലിയ കള്ളക്കടത്ത് കണ്ടുപിടിച്ച ഉദ്യോഗസ്ഥരെ അഭിനന്ദിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.