സംസ്ഥാനത്ത് ഇന്ന് 193 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി. ഇവരില്‍ 92 പേര്‍ വിദേശത്ത് നിന്നും 65 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 35 പേര്‍ക്ക് സമ്പര്‍ക്കം മൂലം രോഗ ബാധയുണ്ടായി. ഇന്ന് 176 പേര്‍ രോഗമുക്തരായി.
ഇന്ന് രണ്ട് മരണം ഉണ്ടായിട്ടുണ്ട്.
മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മുഹമ്മദാണ് മരിച്ചത്. 82 വയസ്സായിരുന്നു. സൗദിയില്‍ നിന്ന് വന്ന മുഹമ്മദിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അര്‍ബുദ ബാധിതനായിരുന്നു.
എറണാകുളം മെഡിക്കല്‍ കോളേജിലാണ് രണ്ടാമത്തെ മരണം. എറണാകുളം മാര്‍ക്കറ്റില്‍ ഷോപ്പ് കീപ്പറായി ജോലി ചെയ്തിരുന്ന യൂസഫ് സെയ്ഫുദീന്‍ ആണ് മരിച്ചത്. 62 വയസ്സായിരുന്നു.
ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്
മലപ്പുറം – 35
കൊല്ലം – 11
ആലപ്പുഴ – 15
തൃശൂര്‍ – 14
കണ്ണൂര്‍ – 11
എറണാകുളം – 25
തിരുവനന്തപുരം – 7
പാലക്കാട് – 8
കോട്ടയം – 6
കോഴിക്കോട് – 15
കാസര്‍കോട് – 6
പത്തനംതിട്ട – 26
ഇടുക്കി- 6
വയനാട് – 8
സംസ്ഥാനത്തെ ആകെ ഹോട്ട്‌സ്‌പോട്ടുകള്‍ -157