സ്വര്‍ണക്കടത്തിന് മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന വാര്‍ത്ത് ഞെട്ടിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാ അഴിമതികളുടേയും പ്രഭവ കേന്ദ്രമാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനുമാണ് ഉത്തരവാദിത്വം. ഇക്കാര്യത്തില്‍ സിബിഐ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ്.
കള്ളക്കടത്തിന് മുഖ്യമന്ത്രിക്ക് ബന്ധമുണ്ടാകുന്നത് ആദ്യമാണ്. മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാനാകില്ല. ഐടി സെക്രട്ടറിയുമായി കള്ളക്കടത്ത് ആസൂത്രക സ്വപ്‌നക്കുള്ള ബന്ധം അന്വേഷിക്കണം. ഐടി വകുപ്പില്‍ സ്വപ്‌നക്ക് ജോലി കിട്ടിയതും അന്വേഷിക്കണം. സ്വപ്നയെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ബന്ധപ്പെട്ട രണ്ടാമത്തെയാള്‍ ആരാണെന്ന് അറിയേണ്ടതുണ്ട്. മുഖ്യമന്ത്രിയ്ക്ക് സ്വപ്‌നയുമായി ബന്ധമുമുണ്ടോ എന്നും വ്യക്തമാകണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.