സ്വപ്നയെ പിരിച്ചുവിട്ടു

0

യുഎഇ കോണ്‍സുലേറ്റ് സ്വര്‍ണത്തട്ടിപ്പ് കേസിലെ മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി ഐടി വകുപ്പ് അറിയിച്ചു. സ്വര്‍ണക്കടത്ത് ആരോപണം മൂലമാണ് താല്‍ക്കാലിക ജീവനക്കാരിയായ സ്വപ്‌നക്കെതിരെ നടപടി എടുക്കുന്നതെന്ന് വകുപ്പ് അറിയിച്ചു. കെഎസ്‌ഐടിഎല്‍ ന് കീഴില്‍ സ്‌പേസ് പാര്‍ക്കിന്റെ മാര്‍ക്കറ്റിംഗ് ലൈസന്‍ ഓഫീസര്‍ ആണ് സ്വപ്ന.

കേസില്‍ കസ്റ്റഡിയിലായ യുഎഇ കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒ സരിത്തും സ്വപ്‌നയും തിരുവനന്തപുരത്തെ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് ജോലി ചെയ്തിരുന്നു. അന്നും ഇവര്‍ ഡിപ്ലോമാറ്റിക്ക്‌ ചാനല്‍ വഴി സ്വര്‍ണം കടത്തിയിരുന്നുവെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ചില പ്രശ്‌നങ്ങളുടെ പേരില്‍ ഇരുവരെയും ഡോലിയില്‍ നിന്ന് മാറ്റി. എന്നിട്ടും ഇവര്‍ വ്യാജ ഐഡി ഉപയോഗിച്ച് വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം കടത്തിയിരുന്നു.

നയതന്ത്ര ബാഗാണ് എന്നതിനുള്ള അറ്റഷൈ ഒപ്പിട്ട കത്തും സരിത് ഹാജരാക്കുമായിരുന്നു. കോണ്‍സുലേറ്റില്‍ സരിതിനെ സഹായിക്കുന്നവര്‍ ഉണ്ട് എന്ന നിഗമനത്തിലാണ് കസ്റ്റംസ്. സ്വപ്‌ന സുരേഷിനെ കസ്റ്റഡിയില്‍ കിട്ടിയാലെ കൂടുതല്‍ വ്യക്തത വരൂ.