തങ്ങൾ സംസ്ഥാന രാഷ്ട്രീയത്തിൽ ഒറ്റക്ക് നിൽക്കുമെന്ന് ജോസ് കെ മാണി. ഇടതു മുന്നണിയിലേക്കെന്നത് വാർത്തകളാണ്. നിലവിൽ സ്വതന്ത്ര നിലപാടുമായി മുന്നോട്ട് പോകാനാണ് തീരുമാനം. അതുകൊണ്ട് കാനം രാജേന്ദ്രന് മറുപടിയില്ല.
തങ്ങൾ എന്നും ദേശീയ രാഷ്ട്രീയത്തിൽ യുപിഎയ്ക്ക് ഒപ്പമാണ്. യുഡിഎഫിൽ നിന്ന് വിട്ടു നിന്നപ്പോഴും യുപിഎയുടെ ഭാഗമായിരുന്നു. അതുകൊണ്ട് തന്നെ എംപിസ്ഥാനം രാജിവെച്ച് വേണം എൽഡിഎഫിലേക്ക് വരാൻ എന്ന കാനത്തിന്റെ പ്രതികരണത്തിന് മറുപടി അർഹിക്കുന്നില്ല.
ഇതോടെ ജോസ് വിഭാഗത്തെ കൂടെ കൂട്ടി മധ്യകേരളത്തിൽ വിജയം ഉറപ്പിക്കാമെന്ന സിപിഎം ആഗ്രത്തിന് മങ്ങലേറ്റു. ജില്ലാ തല ധാരണയിൽ വോട്ട് ഉറപ്പിക്കാമെന്നായിരുന്നു സിപിഎം ഉദ്ദേശിച്ചിരുന്നത്.