കുന്നംകുളം നഗരസഭയിൽ കോവിഡ് 19 രോഗപ്രതിരോധം ഊർജിതമാക്കുന്നതിന്റെ ഭാഗമായി എട്ട് ഡിവിഷനുകളെ കണ്ടെയ്ൻമെൻറ് സോണുകളാക്കി ജില്ലാ കളക്ടർ ഉത്തരവിട്ടു. നഗരസഭയിലെ ഏഴ്, 10, 11, 15, 17, 19, 25, 26 എന്നീ ഡിവിഷനുകളെയാണ് ജൂലൈ അഞ്ചിന് കണ്ടെയ്ൻമെൻറ് സോണുകളാക്കിയത്.
ജൂലൈ ഒന്നിന് കണ്ടെയ്ൻമെൻറ് സോണാക്കിയ ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ ഏഴ്, എട്ട്, 11, 12 എന്നീ നാല് വാർഡുകളിലും ചാലക്കുടി നഗരസഭയിലെ 16, 19, 21, 30, 31, 35, 36 എന്നീ ഏഴ് ഡിവിഷനുകളിലും ജൂൺ 24, 26, ജൂലൈ ഒന്ന് തീയതികളിൽ കണ്ടെയ്ൻമെൻറ് സോണാക്കിയ തൃശൂർ കോർപറേഷനിലെ 35, 49, 51 എന്നീ മൂന്ന് ഡിവിഷനുകളിലും നിയന്ത്രണം തുടരും.
അതേസമയം, രോഗവ്യാപന സാധ്യത നിയന്ത്രണവിധേയമായതിനെ തുടർന്ന് കോർപറേഷനിലെ 39ാം ഡിവിഷനെ കണ്ടെയ്ൻമെൻറ് സോൺ നിയന്ത്രണത്തിൽനിന്ന് ഒഴിവാക്കി.
അതേസമയം, രോഗവ്യാപന സാധ്യത നിയന്ത്രണവിധേയമായതിനെ തുടർന്ന് കോർപറേഷനിലെ 39ാം ഡിവിഷനെ കണ്ടെയ്ൻമെൻറ് സോൺ നിയന്ത്രണത്തിൽനിന്ന് ഒഴിവാക്കി.