തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒ കസ്റ്റഡിയില്‍. 15 കോടി രൂപയുടെ സ്വര്‍ണക്കടത്ത് സംഭവിത്തിലാണ് മുന്‍ പിആര്‍ഒ സരിതിനെ കസ്റ്റഡിയില്‍ എടുത്തത്. ചോദ്യം ചെയ്യാന്‍ ഇയാളെ കൊച്ചിയിലേക്ക് കൊണ്ടുപോയി.
ദുബായില്‍ നിന്ന് സാധനങ്ങള്‍ എത്തിക്കാന്‍ ഇയാളെയാണ് ചുമതലപ്പെടുത്തിയിരുന്നത് എന്ന് യുഎഇ കോണ്‍സുലേറ്റ് അറിയിച്ചു. സ്വര്‍ണമടങ്ങിയ കാര്‍ഗോ വിട്ടു കിട്ടാന്‍ ഇയാള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. കാര്‍ഗോ തുറന്നാല്‍ നിയമനടപടി ഉണ്ടാകുമെന്നും സരിത് ഭീഷണിപ്പെടുത്തി.
തങ്ങള്‍ ഭക്ഷണസാധനങ്ങള്‍ മാത്രമാണ് ഓര്‍ഡര്‍ നല്‍കിയിരുന്നത് എന്ന് യുഎഇ കോണ്‍സുലേറ്റ് കസ്റ്റംസിനെ അറിയിച്ചു. മറിച്ചുള്ള ആരോപണങ്ങള്‍ തെറ്റാണെന്നും അറിയിച്ചു. കഴിഞ്ഞ മാസം 30ന് തലസ്ഥാനത്തെത്തിയ കാര്‍ഗോയിലാണ് 15 കോടി രൂപ വിലയുള്ള സ്വര്‍ണം കണ്ടെത്തിയത്.