ലോകത്ത് കോവിഡ് മഹാമാരി വ്യാപിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്തം ചൈനയ്ക്കാണെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപ്. ചൈനയുടേയും കമ്യൂണിസ്റ്റ് പാര്‍ടിയുടേയും രഹസ്യ സ്വഭാവവും വഞ്ചനയും മറച്ചു വെയ്ക്കലും മൂലമാണ് ലോകം മഹാമാരിയുടെ അപകടത്തില്‍ ആയത്. അമേരിക്കയുടെ 244ാം സ്വാതന്ത്ര്യ ദിനത്തില്‍ സല്യൂട്ട് ടു അമേരിക്ക റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു ട്രംപ്.
ചൈനയില്‍ നിന്ന് കൊറോണ വൈറസ് എത്തുന്നതുവരെ അമേരിക്ക വളരെ നല്ല രീതിയിലാണ് മുന്നേറിയിരുന്നത്. ഇപ്പോള്‍ ഇതിനെതിരെയുള്ള ഗവേഷണം അതിവേഗം സഞ്ചരിക്കുന്നുണ്ട്. ഇപ്പോള്‍ നമ്മള്‍ മാസ്‌ക്കുകള്‍, ഗൗണുകള്‍, ശസ്ത്രക്രിയ ഉപകരണങ്ങള്‍ എന്നിവ നിര്‍മിക്കുന്നുണ്ട്. ഇവയെല്ലാം മുമ്പ് മറ്റ് രാജ്യങ്ങളിലാണ് നിര്‍മിച്ചുകൊണ്ടിരുന്നത്. പ്രത്യേകിച്ച് ചൈനയില്‍. ചൈനയില്‍ നിന്ന് തന്നെയാണ് കൊറോണ വൈറസ് ആരംഭിച്ചത് എന്നതാണ് വിരോധാഭാസമെന്നും ഡോണള്‍ഡ് ട്രംപ് പറഞ്ഞു.