തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍

0

തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു.തിങ്കളാഴ്ച രാവിലെ 6 മുതല്‍ ഒരാഴ്ചത്തേക്കാമ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. സെക്രട്ടറിയറ്റും അടച്ചിടും.

അവശ്യ ആരോഗ്യ സേവനങ്ങള്‍ക്ക് മാത്രമാകും പുറത്തിറങ്ങാന്‍ അനുമതി ലഭിക്കുക. ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ അനുമതി ലഭിക്കില്ല. പൊതുഗതാഗതം ഉണ്ടാകില്ല. സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കില്ല.

ഇന്ന് തിരുവന്തപുരത്ത് കോവിഡ് ബാധിച്ച 27 പേരില്‍ 22 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചത്. 14 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.