വീണ്ടും മരണം

0

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. മലപ്പുറം വണ്ടൂര്‍ ചോക്കാട് സ്വദേശി മുഹമ്മദ് ആണ് മരിച്ചത്. 82 വയസ്സായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍ ഇരിക്കെ ഇന്നലെയാണ് മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചവര്‍ 25 ആയി.

സൗദി അറേബ്യയിലെ റിയാദില്‍ നിന്ന് വന്ന മുഹമ്മദ് ആദ്യം വീട്ടില്‍ തന്നെയാണ് ക്വാറന്റീനില്‍ കഴിഞ്ഞത്. പനി ശക്തമായപ്പോഴാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. രക്താര്‍ബുദ ചികിത്സയിലായിരുന്നു മുഹമ്മദ്. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമായിരിക്കും സംസ്‌ക്കാരം.