കോടിയേരിക്ക് മറുപടിയുമായി സിപിഐ. 1965ല്‍ ലീഗുമായി കൂട്ടുകൂടിയാണ് സിപിഎം സീറ്റുകള്‍ സ്വന്തമാക്കിയതെന്ന് കാനം രാജേന്ദ്രന്‍. കോടിയേരി ചരിത്രം വീണ്ടും വായിക്കണമെന്നും കാനം.
തുടര്‍ഭരണത്തിന് ഉള്ള സാധ്യത ഇല്ലാതാക്കരുത്. സാമൂഹ്യ അകലം പാലിക്കേണ്ട സമയമാണിത്. വരികയും പോകുകയും ചെയ്യുന്നവരെ കൂട്ടിയല്ല മുന്നണി ശക്തിപ്പെടുത്തേണ്ടത്. ജോസ് കെ മാണിയെ ഉള്‍പ്പെടുത്തുന്നതില്‍ ചര്‍ച്ചയില്ല. മുന്നണിക്കായി വിട്ടു വീഴ്ച ചെയ്യും. പക്ഷേ അതിനുള്ള സാഹചര്യം ബോധ്യമാകണം എന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.