HomeKeralaഅതീവ ഗുരുതരം

അതീവ ഗുരുതരം

തിരുവനന്തപുരം നഗരത്തില്‍ സ്ഥിതി അതീവ ഗുരുതരമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നഗരം അഗ്നി പര്‍വതത്തിന് മുകളില്‍. എത് സമയവും പൊട്ടിത്തെറിക്കാം. എന്നാല്‍ സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ഭക്ഷണം വിതരണം ചെയ്യുന്ന ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ ഡെലിവറി ടീമുകളെ മൊത്തമായി പരിശോധന നടത്തും. സംശയം ഉള്ള വിഭാഗങ്ങളെ ആകെ പരിശോധന നടത്തേണ്ട സാഹചര്യമാണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ഉറവിടമറിയാത്ത രോഗികളുടെ എണ്ണം കൂടുന്നത് ആശങ്കാജനകമാണ്. ജില്ലയില്‍ നാല് നിയന്ത്രിത മേഖലകള്‍ കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. അത്യാവശ്യത്തിന് അല്ലാതെ ആരും പുറത്തിറങ്ങരുതെന്ന് കലക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Most Popular

Recent Comments