ബിഹാറില്‍ ശക്തമായ ഇടിമിന്നലില്‍ 23 പേര്‍ മരിച്ചു. ഭോജ്പുര്‍, സരണ്‍, കൈമൂര്‍, പാറ്റ്‌ന, ബുക്‌സര്‍ എന്നീ 5 ജില്ലകളിലായാണ് മരണം സംഭവിച്ചത്. ഭോജ്പൂര്‍ ജില്ലയിലാണ് കൂടുതല്‍ മരണം. ഇവിടെ 9 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
കഴിഞ്ഞ ദിവസമാണ് ഈ ജില്ലകളില്‍ ഇടിമിന്നലില്‍ 8 പേര്‍ക്ക് ജീവന്‍ നഷ്ടമായത്. മരിച്ചവരുടെ ആശ്രിതര്‍ക്ക് മുഖ്യമന്ത്രി നിതീഷ് കുമാര്‍ 4 ലക്ഷം രൂപ വീതം പ്രഖ്യാപിച്ചു. കുടുംബാംഗങ്ങളോട് അനുശോചനം അറിയിച്ച നിതീഷ് കുമാര്‍ മോശം കാലാവസ്ഥയില്‍ വീട്ടില്‍ തന്നെ കഴിയാന്‍ ആവശ്യപ്പെട്ടു. ഒരാഴ്ചക്കിടെ സംസ്ഥാനത്ത് ഇടിമിന്നല്‍ മൂലം ജീവന്‍ നഷ്ടമായത് 100 ലേറെ പേര്‍ക്കാണ്.