യുഡിഎഫിന്റെ അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ഥി രമേശ് ചെന്നിത്തലയാണെന്ന് കെ സുധാകരന്‍ എംപി. ചെന്നിത്തലയെ തരം താഴ്ത്താനുള്ള ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ട്. എല്‍ഡിഎഫിന്റെ അഴിമതി ഒന്നൊന്നായി പുറത്ത് കൊണ്ടുവന്നത് പ്രതിപക്ഷ നേതാവാണ്. പിണറായിയെ പ്രൊജക്ട് ചെയ്യാന്‍ വാരിക്കോരി ചെലവാക്കുന്നുണ്ട്. മുന്‍ മുഖ്യമന്ത്രി എന്ന നിലയില്‍ ആളുകള്‍ ഉമ്മന്‍ചാണ്ടിയേയും പിന്തുണക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു.