ലോകത്തിന് സന്തോഷവാര്‍ത്ത

0

കൊറോണ വൈറസിനെതിരെയുള്ള വാക്‌സിന്റെ ട്രയല്‍ ഫലം രണ്ടാഴ്ചക്കുള്ളില്‍ അറിയാന്‍ കഴിയുമെന്ന് ലോകാരോഗ്യ സംഘടന. ലോകം മുഴുവന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ് ഈ വാര്‍ത്ത. ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ആണ് ഇക്കാര്യം അറിയിച്ചത്.

5500 രോഗികളിലാണ് സോളിഡാരിറ്റി ട്രയല്‍ നടക്കുന്നത്. ലോകാരോഗ്യ സംഘടനയും മരുന്ന് ഗവേഷകരും ചേര്‍ന്ന് പരീക്ഷമത്തിനായി രൂപപ്പെടുത്തിയ സംവിധാനമാണ് സോളിഡാരിറ്റി ട്രയല്‍. 398 രാജ്യങ്ങളില്‍ നിന്നാണ് 5500 രോഗികളെ തെരഞ്ഞെടുത്തത്.

എന്നാല്‍ കോവിഡിനെതിരെയുള്ള വാക്‌സിന്‍ എപ്പോള്‍ കണ്ടെത്തും എന്ന കാര്യത്തില്‍ പ്രവചനം നടത്താന്‍ ആകില്ലെന്ന് ലോകാരോഗ്യ സംഘടന എമര്‍ജന്‍സി പ്രോഗ്രാം മേധാവി മൈക്ക് റയാന്‍ പറഞ്ഞു. എന്നാല്‍ ട്രയല്‍ ഫലം അറിയുന്നത് സന്തോഷ വാര്‍ത്ത തന്നെയെന്നും അദ്ദേഹം പറഞ്ഞു.