സംസ്ഥാനത്ത് ഇന്ന് 213 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 138 പേര്‍ വിദേശത്ത് നിന്നും 39 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. സമ്പര്‍ക്കം മൂലം 27 പേരും രോഗബാധിതരായി. ഇന്ന് 201 പേര്‍ രോഗമുക്തരായി.
6 സിഐഎസ്എഫ് ജവാന്മാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
സെക്രട്ടറിയറ്റിന് മുന്നിലടക്കം സുരക്ഷ ചുമതലയില്‍ ഉണ്ടായിരുന്ന പൊലീസുകാരനും രോഗബാധ.
ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്
തിരുവനന്തപുരം -17
കൊല്ലം -23
കോട്ടയം -14
പത്തനംതിട്ട -7
ഇടുക്കി -2
ആലപ്പുഴ -21
എറണാകുളം -17
തൃശൂര്‍ -21
പാലക്കാട് -14
മലപ്പുറം -35
കോഴിക്കോട് -14
വയനാട് -1
കണ്ണൂര്‍ -18
കാസര്‍കോട് -7
ആകെ ഹോട്ട്‌സ്‌പോട്ടുകള്‍ -130
പലരും മനുഷ്യത്വം മറക്കുന്നു
സംസ്ഥാനത്തിനും മനുഷ്യത്വത്തിനും കളങ്കം ഏല്‍പ്പിക്കുന്ന വാര്‍ത്തകള്‍ വരുന്നു. രോഗമാണു ശത്രു. രോഗികളല്ല. രോഗം മാറിയവര്‍ രോഗം പരത്തുന്നവരല്ല. അവര്‍ക്ക് ആരോഗ്യം വീണ്ടെടുക്കാന്‍ വേണ്ട പിന്തുണയാണ് നല്‍കേണ്ടത്. രോഗം മാറി വന്നവരെ വീട്ടില്‍ പോലും കയറ്റാത്ത വാര്‍ത്തകള്‍ വരുന്നുണ്ട്. എവിടെയാണ് നമ്മുടെ മനുഷ്യത്വം. ഒരു കാര്യം എല്ലാവരും ഓര്‍ക്കണം. രോഗം ആര്‍ക്കും വരാമെന്നും മുഖ്യമന്ത്രി.
2098 പേര്‍ നിലവില്‍ ചികിത്സയില്‍
തിരുവനന്തപുരത്തും എറണാകുളത്തും സ്ഥിതി ആശങ്കയില്‍
ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലവിലുള്ള എടപ്പാള്‍, പൊന്നാനി തുടങ്ങിയ പ്രദേശങ്ങളില്‍ പൊതുജനങ്ങളുടെ പരിപൂര്‍ണ സഹകരണം ആവശ്യമാണ്.