ജോസ് കെ മണിയെ ഇടതുമുന്നണിയിൽ എടുക്കണമെന്ന് തീരുമാനിച്ചിട്ടില്ല എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്ത് നിലപാടാണ് സ്വീകരിക്കുന്നതെന്ന് അവര്‍ വ്യക്തമാക്കിയിട്ടില്ല. വരും ദിവസങ്ങളിൽ ഉയര്‍ന്നുവരുന്ന രാഷ്ട്രീയ നിലപാടുകൾ നോക്കിയാവും ഇടതുപക്ഷം തീരുമാനമെടുക്കുക. ചർച്ച ചെയ്ത ശേഷം മാത്രമേ തീരുമാനം ഉണ്ടാകുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
മറ്റൊരു പാർട്ടിയെ എൽഡിഎഫിൽ കൊടുക്കുന്നത് സംബന്ധിച്ച് ഓരോ കക്ഷികൾക്കും അഭിപ്രായവ്യത്യാസം ഉണ്ടാകും. സിപിഎമ്മും സിപിഐയും തമ്മിൽ നിലവിൽ തർക്കങ്ങൾ ഇല്ല. കേരള കോൺഗ്രസിൽ ജോസ് വിഭാഗത്തിന് സ്വാധീനം ഉണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. എന്നാൽ അത്തരമൊരു ചർച്ചയിലേക്ക് കാര്യങ്ങൾ എത്തിയിട്ടില്ല. യുഡിഎഫ് ശിഥിലമായ അവസ്ഥയിലാണ്. അതുകൊണ്ടാണ് ജോസ് കെ മാണി വിഭാഗത്തെ ആദ്യം പുറത്താക്കി എന്ന് പറഞ്ഞവർ പിന്നീട് തിരുത്തിയത്. ഭയപ്പെടുത്തി വശത്താക്കാം എന്നായിരുന്നു യുഡിഎഫ് വിചാരിച്ചത്. പക്ഷേ വിപരീതമായ കാര്യങ്ങളാണ് നടന്നത്.
ചെന്നിത്തലയും പ്രതിപക്ഷ നേതാക്കളും ഹെഡ്മാസ്റ്ററും കുട്ടികളും കളിക്കുകയാണ്. വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. എൽഡിഎഫ് സർക്കാർ നാടിനെ ആവശ്യമാണെന്ന് എന്ന പൊതുബോധം ഉയർന്നിട്ടുണ്ട്. മുസ്ലിം തീവ്രവാദ ശക്തികളെ കൂട്ടുപിടിച്ചാണ് യുഡിഎഫിന്റെ മുന്നോട്ട് പോക്കെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു