ലഡാക്കില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതികരണവുമായി ചൈന. സ്ഥിതിഗതികള്‍ വഷളാക്കുന്ന ഒരു പ്രവര്‍ത്തനത്തിലും ഒരു കക്ഷിയും എര്‍പ്പെടരുതെന്ന് നരേന്ദ്ര മോദിയുടെ പേരെടുത്ത് പറയാതെ ചൈനീസ് വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. വിദേശ കാര്യ വക്താവ് ഷാവോ ലിജിയാനാണ് ഇക്കാര്യം അറിയിച്ചത്.
ഇരു രാജ്യങ്ങളും സ്ഥിതിഗതികള്‍ തണുപ്പിക്കുന്നതിനുള്ള ചര്‍ച്ചകളിലാണ്. സൈനിക നയതന്ത്ര തല ചര്‍ത്തകള്‍ നടക്കുകയാണ്. ഇതിനിടയില്‍ സ്ഥിതിഗതികള്‍ വഷളാക്കുന്ന ഒന്നും ഉണ്ടാകാന്‍ പാടില്ലെന്നും ഷാവോ ലിജിയാന്‍ പറഞ്ഞു.





































