8 പൊലീസുകാരെ കൊലപ്പെടുത്തി

0

ഉത്തര്‍പ്രദേശില്‍ 8 പൊലീസുകാരെ അക്രമികള്‍ വെടിവെച്ചുകൊന്നു. ഡിവൈഎസ്പി അടക്കമുള്ള ഉദ്യോഗസ്ഥരെയാണ് കാണ്‍പൂരില്‍ വെടിവെച്ചുകൊന്നത്.

കൊടുംകുറ്റവാളി വികാസ് ദുബൈയ് ബിക്കാരു ഗ്രാമത്തില്‍ ഒളിച്ചിരിക്കുന്നു എന്ന വിവരത്തെ തുടര്‍ന്ന് എത്തിയതായിരുന്നു ഡിവൈഎസ്പി ദേവേന്ദ്ര മിശ്രയും സംഘവും. മിശ്രയും മൂന്ന് എസ്‌ഐമാരും നാല് കോണ്‍സ്റ്റബിള്‍മാരുമാണ് കൊല്ലപ്പെട്ടത്. നാലു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ നില ഗുരുതരമാണ്.

അക്രമികള്‍ ഒളിച്ചിരുന്ന് വെടിവെയ്ക്കുകയായിരുന്നു എന്ന് കാണ്‍പൂര്‍ പൊലീസ് സൂപ്രണ്ട് ദിനേഷ് കുമാര്‍ അറിയിച്ചു. പൊലീസിനെ തടയാന്‍ ക്രിമിനലുകള്‍ ഗ്രാമത്തിലേക്കുള്ള റോഡുകള്‍ മുഴുവന്‍ തടഞ്ഞിരുന്നു. അതെല്ലാം മറികടന്നാണ് പൊലീസ് ഗ്രാമത്തില്‍ എത്തിയത്. കെട്ടിടങ്ങളുടെ മേല്‍ക്കൂരയിലും മറ്റും ഒളിഞ്ഞിരുന്നാണ് അക്രമികള്‍ വെടിവെച്ചത്. അക്രമത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചിച്ചു. അക്രമികള്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ ആദിത്യനാഥ് ഉത്തരവിട്ടു.