പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇ മൊബിലിറ്റി പദ്ധതിയുമായി ബന്ധപ്പെട്ടാണ് വീണ്ടും ആരോപണം ഉന്നയിച്ചത്. സെക്രട്ടറിയറ്റില്‍ ഓഫീസ് തുറക്കാന്‍ ഇ മൊബിലിറ്റി പദ്ധതിയിലെ കരാറേറ്റെടുത്ത ലണ്ടന്‍ കമ്പനിയായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ നീക്കം തുടങ്ങിയെന്നാണ് ആരോപണം. ധന വകുപ്പ് അനുമതി നല്‍കിയ നീക്കത്തിന് ഇനി ഗതാഗത മന്ത്രിയുടെ ഒപ്പ് മാത്രം മതി.
ഇ മൊബിലിറ്റി പദ്ധതിക്കായി സര്‍ക്കാരും സ്വിസ് കമ്പനിയും തമ്മില്‍ ഒപ്പിട്ട ധാരണ പത്രത്തിന്റെ ഫോട്ടോ പ്രതിപക്ഷ നേതാവ് പുറത്തുവിട്ടു. ഓഫീസ് തുറക്കാനുള്ള നീക്കം നേരത്തെ തുടങ്ങിയിരുന്നു. താന്‍ ആരോപണം ഉന്നയിച്ചതോടെയാണ് ആ നീക്കം മെല്ലെയായത്. കമ്പനിയുടെ ജീവനക്കാര്‍ക്ക് ചീഫ് സെക്രട്ടറിയേക്കാള്‍ ശമ്പളമുണ്ട്.
ഇങ്ങനെ ഒരു മുഖ്യമന്ത്രിയാണല്ലോ നമുക്ക് കിട്ടിയത്. കോവിഡ് മറയാക്കി സര്‍ക്കാര്‍ കൊള്ള നടത്തുകയാണെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
കമ്പനിയുടെ ഡയറക്ടറും മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുമായി ബന്ധം ഉണ്ടെന്ന ആരോപണം കോണ്‍ഗ്രസ് ആവര്‍ത്തിച്ചു. യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാനും ഇത് ആവര്‍ത്തിച്ചു.