ചൈനയുമായുള്ള സംഘര്‍ഷ സാധ്യത നിലനില്‍ക്കേ സൈന്യത്തെ ശക്തിപ്പെടുത്തുന്ന തീരുമാനങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. പുതുതായി യുദ്ധവിമാനങ്ങളും മിസൈലുകള്‍ അടക്കമുള്ള ആയുധങ്ങളും വാങ്ങാന്‍ അനുമതിയായി. 38,900 കോടി രൂപയാണ് മൊത്തം ചെലവഴിക്കുക.
31 യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ സൈന്യത്തിന് അനുമതി നല്‍കി. സുഖോയ് 30 യുദ്ധ വിമാനങ്ങള്‍ 12 എണ്ണവും മിഗ് 29 വിമാനങ്ങള്‍ 21 എണ്ണവുമാണ് വാങ്ങുക. ഇപ്പോള്‍ വ്യോമസേനയുടെ പക്കലുള്ള മിഗ് 29 വിമാനങ്ങള്‍ നവീകരിക്കുകയും ചെയ്യും. 18,148 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുക.
വ്യോമ-നാവിക സേനയുടെ മിസൈല്‍ ശേഖരം വര്‍ധിപ്പിക്കാന്‍ തീരുമാനമായിട്ടുണ്ട്. 248 മിസൈലുകള്‍ വാങ്ങും. 1,000 കിലോ മീറ്റര്‍ ദൂരപരിധിയുള്ള ക്രൂസ് മിസൈല്‍ വികസനത്തിനും അനുമതി നല്‍കിയിട്ടുണ്ട്.