HomeKeralaതിരുവനന്തപുരത്ത് കര്‍ശന നിയന്ത്രണം

തിരുവനന്തപുരത്ത് കര്‍ശന നിയന്ത്രണം

ഉറവിടം അറിയാത്ത കോവിഡ്‌ കേസുകൾ കൂടിയതിനാൽ തിരുവനന്തപുരം നഗരത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മേയർ വി ശ്രീകുമാർ അറിയിച്ചു. ലോട്ടറി ജീവനക്കാരന്‌ രോഗം പിടിപെട്ടത് അപകടകരമായ സാഹചര്യമാണ്.
നിലവിലെ സാഹചര്യത്തിൽ നഗരം മുഴുവനായി അടച്ചിടില്ല. എന്നാല്‍ കർശന നിയന്ത്രണം എല്ലാ മേഖലയിലും ഏര്‍പ്പെടുത്തും.  ഉറവിടം അറിയാത്ത കേസുകൾ വർദ്ധിക്കുന്നതാണ് തിരുവനന്തപുരം നഗരത്തെ ആശങ്കപ്പെടുത്തുന്നത്.
പാളയത്തെ സാഫല്യം കോംപ്ലക്സ് ഏഴു ദിവസത്തേക്ക് അടച്ചിടാൻ തീരുമാനമായിട്ടുണ്ട്.  സമീപത്ത് വഴിയോര കച്ചവടവും അനുവദിക്കില്ല. പാളയം മാർക്കറ്റിൽ നിയന്ത്രണമുണ്ടാകും. മുൻവശത്തെ ഗേറ്റ്  മാത്രമേ തുറക്കൂ. ബസ് സ്റ്റാൻഡുകളിലും ബസ്സുകളിലും ഒരു കാരണവശാലും തിരക്ക്  അനുവദിക്കില്ല. നഗരത്തില്‍ ഇന്ന് മാത്രം നാല് പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇവരുടെ രോഗ ഉറവിടം ഇനിയും മനസ്സിലായിട്ടില്ല. അതിനാല്‍ സമൂഹ വ്യാപനത്തിന്റെ അരികിലാണ് നഗരമെന്ന ആശങ്കയുണ്ടെന്നും മേയര്‍ പറഞ്ഞു.

Most Popular

Recent Comments