ഗുരുവായൂര്‍ ദേവസ്വം ആശുപത്രിയായ ദേവസ്വം മെഡിക്കല്‍ സെന്ററില്‍ ഹെല്‍പ്പ് ഡസ്‌ക്ക് ആരംഭിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഹെല്‍പ്പ് ഡസ്‌ക്ക് ആരംഭിച്ചത്. ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെ ബി മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ സൂപ്രണ്ട് ഡോ. എം വി മധു പങ്കെടുത്തു.
ആശുപത്രിയില്‍ എത്തുന്ന മുഴുവന്‍ പേരും ഇനി ഹെല്‍പ്പ് ഡസ്‌ക്കിലൂടെ വേണം അകത്ത് പ്രവേശിക്കാനെന്ന് സൂപ്രണ്ട് ഡോ. മധു പറഞ്ഞു. ഇവിടെ നിന്ന് നല്‍കുന്ന ഫോമില്‍ വിശദാംശങ്ങള്‍ എഴുതി നല്‍കണം. ജനങ്ങളുടെ സുരക്ഷയെ കരുതിയുള്ള സംവിധാനത്തോട് എല്ലാവരും സഹകരിക്കണമെന്നും ഡോ. മധു പറഞ്ഞു.