HomeKeralaനീതിപൂര്‍വ്വകം, ഗീബല്‍സ്

നീതിപൂര്‍വ്വകം, ഗീബല്‍സ്

നീതി പൂര്‍വമായ തീരുമാനമാണ് യുഡിഎഫ് എടുത്തതെന്ന് പി സജെ ജോസഫ്. കോട്ടയം ജില്ലാ പഞ്ചായത്തിലെ പ്രസിഡണ്ട് സ്ഥാന കൈമാറ്റ ധാരണ പാലിക്കാന്‍ ജോസ് പക്ഷം തയ്യാറായില്ല. നിരവധി ചര്‍ച്ചകള്‍ നടത്തിയെങ്കിലും തീരുമാനം അംഗീകരിച്ചില്ല. യുഡിഎഫ് എടുത്ത തീരുമാനം അംഗീകരിക്കാന്‍ തയ്യറാകാത്ത സാഹചര്യത്തിലാണ് പുറത്താക്കല്‍.

ഗീബല്‍സ് ആണ് ജോസ് കെ മാണി. ഇല്ലാത്തതാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. പാല തെരഞ്ഞെടുപ്പില്‍ ചിഹ്നം വേണ്ട, കെ എം മാണിയാണ് ചിഹ്നം എന്ന് പ്രഖ്യാപിച്ചത് ജോസ് കെ മാണിയാണ്. യുഡിഎഫ് വ്യവസ്ഥകള്‍ അംഗീകരിക്കാനും തയ്യാറായില്ല. പിന്നെ ആക്ഷേപം പറയുന്നത് ശരിയല്ലെന്നും പി ജെ ജോസഫ് പറഞ്ഞു.

Most Popular

Recent Comments