ജോസ് കെ മാണി ആണ് നിലപാട് വ്യക്തമാക്കേണ്ടതെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അതിന് ശേഷം ബിജെപിയും എന്‍ഡിഎയും നിലപാട് അറിയിക്കാം. നാളെ ജോസ് കെ മാണി വിഭാഗം യോഗം ചേര്‍ന്ന് നിലപാട് അറിയിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ഞങ്ങളെ സംബന്ധിച്ച് നരേന്ദ്രമോദി സര്‍ക്കാരിന്റെ നയങ്ങളെ അംഗീകരിക്കുന്ന ആരുമായും സഹകരിക്കാനും ബുദ്ധിമുട്ടില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.